ഓഹരിവിപണി നഷ്‌ടത്തില്‍

മുംബൈ| JOYS JOY| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (11:30 IST)
ഓഹരിവിപണി നഷ്‌ടത്തില്‍. സാമ്പത്തിക വളര്‍ച്ച കുറഞ്ഞതാണ് ഓഹരിവിപണിയിലും പ്രതിഫലിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 195 പോയിന്റ് താഴ്ന്ന് 26087ലും നിഫ്റ്റി 57 പോയന്റ് താഴ്ന്ന് 7913ലുമെത്തി.

അതേസമയം, 259 കമ്പനികളുടെ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 824 ഓഹരികള്‍ നഷ്‌ടത്തിലാണ്.

സണ്‍ ഫാര്‍മ, ടി സി എസ്, ഒ എന്‍ ജി സി, സിപ്ല, മാരുതി എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :