ശ്രീലങ്കൻ ടീമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ലൈംഗികമായി പീഡിപ്പിച്ചു; മീ ടുവിൽ അർജുൻ രണതുംഗക്കെതിരെ എയർ ഹോസ്റ്റസിന്റെ വെളിപ്പെടുത്തൽ

Sumeesh| Last Updated: ബുധന്‍, 10 ഒക്‌ടോബര്‍ 2018 (20:40 IST)
അന്താരഷ്ട്ര തലത്തിൽ രൂപം കൊണ്ട് ഹാഷ്ടാഗ് മി ടു ക്യാംപെയിൻ ഇപ്പോൾ ഇന്ത്യയിൽ പലരുടെയും ഉറക്കം കെടുത്തുകയാണ് കേരളത്തിൽ നടനും എം എൽ എയുമായ
മുകേഷും മീ ടു ക്യാംപെയിനിന്റെ ചൂടറിഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ ശ്രീലങ്കൻ ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അർജുൻ രണതുംഗക്കെതിരെ ലൈംഗിക ആരോപണവുമായി ഇന്ത്യൻ യുവതി രംഗത്തെത്തിയിരിക്കുകയാണ്.

ശ്രീലങ്കൻ ടീമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ മുംബൈയിലെ ഒരു ഹോട്ടലിൽ വച്ച് രണതിംഗ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് യുവതി ഫെയിസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. രണതുംഗ ഹോട്ടലിൽ വച്ച് തന്നെ അരയിൽ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ രക്ഷക്കായി ഹോട്ടൽ റിസപ്ഷനിലേക്ക് ഓടിയെങ്കിലും അവർ കയ്യൊഴിയുകയായിരുന്നു എന്നും യുവതി കുറിപ്പിൽ പറയുന്നു.

1996ൽ ശ്രീലങ്കയെ ലോകകപ്പിലേക്ക് നയിച്ച ക്യാപ്റ്റനാണ് രണതുംഗ. ടെസ്റ്റിൽ നിന്നും 5105 റൺസും, ഏകദിനങ്ങളിൽ നിന്നും 7456 റൺസും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തെക്കുറിച്ച് രണതുംഗഇതേവരെ പ്രതികരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :