വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു; കോവിഡ് ഭീതിയില്‍ ലോകം

ഉത്സവകാലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം

രേണുക വേണു| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (08:44 IST)

ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും കോവിഡ് ഭീതിയില്‍. ചൈന അടക്കമുള്ള പല രാജ്യങ്ങളിലും ഒമിക്രോണിന്റെ വിവിധ വകഭേദങ്ങള്‍ പടരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും ജാഗ്രത തുടരുകയാണ്. ചൈനയില്‍ പടരുന്ന ഉപവകഭേദങ്ങള്‍ ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. എല്ലാവരും ജാഗരൂഗരായിരിക്കണം. പ്രതിരോധ നടപടികള്‍ ശക്തമാക്കണം. ഏത് പ്രതിസന്ധിയേയും നേരിടാന്‍ നമ്മള്‍ തയ്യാറാണ് - കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ രാജ്യത്ത് വീണ്ടും വന്നേക്കും. ഉത്സവകാലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. വിമാനത്താവളങ്ങളില്‍ വീണ്ടും കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ജാഗ്രത ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :