മാസ്ക് നിർബന്ധം, ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (16:04 IST)
കൊവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൈനയടക്കമുള്ള വിദേശരാജ്യങ്ങളിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര നിർദേശം. കൊവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കാൻ എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്.

ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനക്കൂട്ടങ്ങളുള്ള സ്ഥലം,അടച്ചിട്ട സ്ഥലം തുടങ്ങി എല്ലാ സ്ഥലത്തും ജനങ്ങൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോൾ ആവശ്യപ്പെട്ടു. രാജ്യത്ത് 27-28 ശതമാനം പേർ മാത്രമാണ് മുൻ കരുതൽ ഡോസ് സ്വീകരിച്ചിട്ടുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :