1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mask is no longer mandatory in flights

വിമാനയാത്രക്കാർക്ക് ഇനി മാസ്ക് നിർബന്ധമല്ല

Mask
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ വിമാനയാത്രികർക്ക് മാസ്ക് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ.ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവ് ഇറക്കി. മാസ്ക് നിർബന്ധമല്ലെങ്കിലും മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്രത്തിൻ്റെ ഉത്തരവിൽ പറയുന്നു.
 
ഇതോടെ ഇനിമുതൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രികർക്ക് മാസ്ക് ധരിക്കാതെയും യാത്ര ചെയ്യാം. രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിലാണ് യാത്രികർക്ക് മാസ്ക് നിർബന്ധമാക്കിയത്.2 വർഷക്കാലത്തോളം നിയന്ത്രണം നിലനിന്നു.
അടുത്ത ലേഖനം
'ഓപ്പറേഷന്‍ ഓയില്‍': ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ വില്‍ക്കാന്‍ സാധിക്കുവെന്ന് ആരോഗ്യവകുപ്പ്