അനുബന്ധ വാര്‍ത്തകള്‍
- അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്
- ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു
- മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര് മരിച്ചു
- റാബിസ് പ്രതിരോധ വാക്സിന് അമിതമായി നല്കി; എലി കടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ ഒരു വശം സ്തംഭിച്ചു
- അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ
മാരുതി വാഗൺ ആറിന് 25 വയസ്
ന്യൂഡൽഹി: മാരുതി സുസുക്കിയുടെ സാധാരണക്കാരുടെ കാറുകളിൽ ഒന്നായ വാഗൺ-ആർ പുറത്തിറക്കി ഡിസംബർ 18 ന് 25 വർഷം പൂർത്തിയാക്കുകയാണ്. മാരുതിയുടെ വിജയകരമായ മോഡലുകളിൽ ഒന്നാണിത്.
കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ 32 ലക്ഷം വാഗൺ-ആർ കാറുകളാണ് കമ്പനി വിറ്റഴിച്ചത്. അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളിലേക്കും ഈ മോഡൽ കാർ വിൽപ്പന നടത്തിയിട്ടുണ്ട്. യാത്രാ സുഖം മികച്ചതാണ് എന്നതിനാൽ കാർ ഇറക്കിയ വർഷം തന്നെ ഒരു ലക്ഷം കാറുകൾ വിറ്റഴിക്കാൻ കഴിഞ്ഞു.
പവർ സ്റ്റിയറിംഗ് ഉൾപ്പെടെയുള്ള മികച്ച ഫീച്ചറുകൾ ചെറുകാറുകളിൽ ആദ്യമായി ഉൾപ്പെടുത്തിയത് ഈ മോഡലിലാണ് - താണ്ടാവുന്ന മിതമായ വില, ഉൾവശത്തെ മികച്ച സ്ഥല സൗകര്യം, അറ്റകുറ്റ പണികൾ വേഗത്തിൽ തീർക്കാം എന്നതിനൊപ്പം രാജ്യത്തുടനീളം ലഭ്യമായ ഏറ്റവും മികച്ച വിൽപനാനന്തര സേവനം എന്നിവയും ഈ മോഡലിന് ജനത്തിൻ്റെ ഇഷ്ടം നേടിയെടുക്കാൻ കഴിഞ്ഞു