സുക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയിലെത്തുന്നു

ന്യൂഡല്‍ഹി| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (13:51 IST)
ആഗോള സോഷ്യന്‍ നെറ്റ്വര്‍ക്കിംഗ് ഭീമനായ ഫേസ്ബുക്കിന്റെ സിഇഒ മാര്‍ക്ക്
സുക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയിലെത്തും.ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കാനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന
സന്ദര്‍ശനത്തില്‍ സുക്കര്‍ബര്‍ഗ് നരേന്ദ്ര മോഡിയുമായി സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച്നടത്തും.സ്വച്ഛ് ഭാരത് അഭിയാനു മായി സഹകരിക്കാന്‍ ഫേസ്ബുക്കിന്ന് താല്‍പ്പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്താന്‍ ഫേസ്ബുക്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഡിയ്ക്ക് പുറമെ ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ അടക്കം ഏതാനും കേന്ദ്രമന്ത്രിമാരുമായും സുക്കര്‍ബര്‍ഗ് കൂടികാഴ്ച നടത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :