തിരുവനന്തപുരം|
Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (17:47 IST)
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച ഗായകന്‍ യേശുദാസിന്റെ പ്രസ്താവന ദേശീയ മാധ്യമങ്ങള്‍ക്ക് പുറമേ രാജ്യന്തര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. സംഭവത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ യേശുദാസിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദ്യം മരുമകളോട് ഇക്കാര്യം ഉപദേശിക്കൂ എന്നാണ് ചിലരുടെ സ്റ്റാറ്റസ്.
എന്നാല്‍ ഇന്ത്യയിലെ പ്രമുഖ ഗായകന്‍ യേശുദാസ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിശദമായ വിവരമാണ് ദേശീയ-രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഇന്നലെയാണ് യേശുദാസിന്റെ വിവാദപരമായ പ്രസ്താവന ഉണ്ടായത്. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. മറച്ചു വെയ്ക്കേണ്ടത് മറച്ചുവെയ്ക്കണം. മറച്ചു വെയ്ക്കേണ്ട സൌന്ദര്യം ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്കാരം. സ്ത്രീകള്‍ ജീന്‍സ് ഇടുമ്പോള്‍ ജീന്‍സിന് അപ്പുറമുള്ളതും മറ്റുള്ളവര്‍ക്ക് ശ്രദ്ധിക്കാന്‍ തോന്നുമെന്നുമായിരുന്നു യേശുദാസിന്റെ വിവാദ പ്രസ്താവന.