ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ; ത്രസിപ്പിക്കുന്ന പ്രകടനവുമായി ദീപിക കുമാരി അമ്പെയ്ത്തിൽ പ്രീ ക്വാർട്ടറിൽ

അമ്പെയ്ത്തില്‍ പ്രതീക്ഷ നിലനിര്‍ത്തി ദീപിക കുമാരി പ്രീ ക്വാര്‍ട്ടറില്‍

റിയോ| aparna shaji| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (08:25 IST)
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ നിലനിർത്തി ദീപിക കുമാരിയും ബൊംബെയ്‌ല ദേവിയും. വനിതകളുടെ അമ്പെയ്ത്തിൽ ഇരുവരും പ്രീക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയും വർധിച്ചിരിക്കുകയാണ്. യോഗ്യത റൗണ്ട് പോരാട്ടത്തില്‍ പ്രമുഖ താരങ്ങളെ അട്ടിമറിച്ചാണ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.

ത്രസിപ്പിക്കുന്ന പ്രകടമായിരുന്നു ദീപിക കുമാരിയുടേത്. ഇറ്റലിക്കാരിയായ ഗ്വാന്‍ഡലിന സര്‍റ്റോറിയയെ 2 എതിരെ 6 ഗെയിമുകള്‍ക്ക് എയ്ത് വീഴ്ത്തിയാണ് ദീപിക കുമാരി അവസാന പതിനാറിലേക്ക് കടന്നത്. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ദീപികയുടെ ശക്തമായ തിരിച്ചുവരവായിരുന്നു കണ്ടത്. റാങ്കിങ്ങില്‍ തന്നെക്കാള്‍ മുന്നിലുള്ള ചൈനീസ് തായ്‌പെയുടെ ചിയാ ലിന്‍ ഷിയെ ആണ് ബോംബെയ്‌ല തകര്‍ത്തത്. ആദ്യ രണ്ട് സെറ്റും സ്വന്തമാക്കിയ ബോംബെയ്‌ല അനായായസമാണ് മുന്നേറിയത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഇരുവരുടെയും ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :