വരുന്നത് മോഹന്‍ലാലിന്‍റെ ബാഹുബലി !

ഇന്ത്യ - പാകിസ്ഥാന്‍ യുദ്ധം, പങ്കെടുക്കാന്‍ മോഹന്‍ലാലും!

Mohanlal, Bahubali, Rana, Rajamouli, Major Ravi, Unni Mukundan, India, Pakistan, മോഹന്‍ലാല്‍, ബാഹുബലി, റാണ, രാജമൌലി, മേജര്‍ രവി, ഉണ്ണി മുകുന്ദന്‍, പട്ടാള, ഇന്ത്യ, പാകിസ്ഥാന്‍
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (16:32 IST)
മോഹന്‍ലാലിന്‍റെ ബാഹുബലി വരുന്നു. അതേ, സംശയത്തോടെ നോക്കേണ്ട. ബാഹുബലിയെ വെല്ലുന്ന ഉഗ്രന്‍ യുദ്ധരംഗങ്ങള്‍ ചിത്രത്തിലുണ്ടാവും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. ഒപ്പം, ബാഹുബലിയിലെ ബല്ലാലദേവനെ അനശ്വരനാക്കിയ ദഗ്ഗുബാട്ടിയുടെ സാന്നിധ്യവും.

മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ പട്ടാളച്ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിന്‍‌മയ് എന്ന ഉദ്യോഗസ്ഥനായി റാണ ദഗ്ഗുബാട്ടി വരും.

1971ലെ - പാക് യുദ്ധമാണ് ചിത്രത്തിന് വിഷയമാകുന്നത്. ഉഗാണ്ട, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിലെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിക്കുക. ഇന്ത്യ - പാക് അതിര്‍ത്തിയിലും ഷൂട്ടിംഗ് ഉണ്ടാവും.

സെപ്റ്റംബര്‍ അവസാനം പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ പ്രൊജക്ടിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :