ഉന്നം പിഴച്ച് ഇന്ത്യ; ഷൂട്ടിംഗിൽ ജിത്തു റായ് ഫൈനൽ കാണാതെ പുറത്ത്, നഞ്ചപ്പയും നിരാശപ്പെടുത്തി ​

ജിത്തു അവസാന സീരീസിനു മുമ്പ് നാലാം സ്‌ഥാനത്തായിരുന്നു

olympics , rio de janeiro , jitu rai , brazil , india , sports , ജീത്തുറായ് , ഷൂട്ടിംഗ് , നഞ്ചപ്പ , ഒളിമ്പിക്‍സ് , റിയോ , നഞ്ചപ്പ
റിയോ ഡെ ജനീറോ| jibin| Last Updated: ബുധന്‍, 10 ഓഗസ്റ്റ് 2016 (21:06 IST)
ഷൂട്ടിംഗില്‍ റേഞ്ചില്‍ ഇന്ത്യയുടെ
മെഡല്‍ പ്രതീക്ഷയായിരുന്ന ജീത്തുറായ് 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യത റൗണ്ടില്‍ പുറത്ത്. യോഗ്യതാ റൗണ്ടില്‍ 12–മത് സ്‌ഥാനത്താണ് ജിത്തു ഫിനിഷ് ചെയ്തത്. അതേസമയം 25മത്
സ്ഥാനം മാത്രമാണ് ഇന്ത്യയുടെ പ്രകാശ് നഞ്ചപ്പയ്‌ക്ക് ലഭിച്ചത്.

ഒരു ഘട്ടത്തിൽ ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്ന ജിത്തു അവസാന സീരീസിനു മുമ്പ് നാലാം സ്‌ഥാനത്തായിരുന്നു. എന്നാൽ അവസാന റൗണ്ടില്‍ ജിത്തു പന്ത്രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. അതേസമയം, വനിതാ വിഭാഗം അമ്പെയ്ത്ത് വ്യക്തിഗത ഇനത്തിൽ മൽസരിക്കുന്ന ബൊംബെയ്‌ലാ ദേവി പ്രീക്വാർട്ടറിലെത്തി.

2014 ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ജിത്തു റായ്​ സ്വർണം നേടിയ ഇനമായിരുന്നു 50 മീറ്റർ എയർ പിസ്​റ്റൾ. മൽസരത്തിൽ ആകെ 554 പോയൻറാണ്​ ജിത്തുവിന്​ നേടാനായത്‌. ആദ്യ എട്ടുപേർക്കാണ് ഫൈനൽ യോഗ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :