ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 14 ജൂലൈ 2014 (13:18 IST)
രണ്ടാം മാറാട് കേസിലെ ഇരുപത്തിരണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. പ്രതികളുടെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നേരത്തെ മാറാട് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പറഞ്ഞ്
കേരളാ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു. കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ മാറാട് പ്രദേശത്ത് വീണ്ടും കലാപമുണ്ടാകുമെന്നും പ്രതികള്‍ ജനങ്ങളുടെ ജീവിതത്തിന് ഭീഷിണിയാണെന്നും സർക്കാർ വാദിച്ചിരുന്നു.
ഇവർക്കു ജാമ്യം അനുവദിച്ചാൽ ജയിലിലുള്ള മറ്റു പ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്ന സർക്കാരിന്റെ വാദവും തള്ളി കൊണ്ടാണ് ജസ്റ്റിസ് എസ്ജെ മുഖോപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രതികൾക്ക് ജാമ്യം നല്‍കിയത്.
പതിനൊന്നു വർഷമായി തങ്ങൾ ജയിൽവാസം അനുഭവിക്കുകയാണെന്നും മാനുഷിക പരിഗണനവച്ച് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസിലെ 63പേരില്‍ 22 പേരാണ് ജാമ്യാപേക്ഷ നൽകിയത്. 2003 മേയ് രണ്ടിനാണ് സംഭവം നടന്നത്.