ബഡ്ജറ്റ്: പാർലമെന്റിൽ തൃണമൂൽ ആക്രോശം; സ്പീക്കര്‍ക്കെതിരെ മമത

 തൃണമൂൽ കോൺഗ്രസ് , റയില്‍വേ ബഡ്ജറ്റ് , ന്യൂഡൽഹി
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 9 ജൂലൈ 2014 (12:22 IST)
മോഡി സര്‍ക്കാര്‍ റയില്‍വേ ബഡ്ജറ്റില്‍ സമ്മാനിച്ച അവഗണനയ്ക്കെതിരെ പാർലമെന്റിൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ ആക്രോശം. തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ നടത്തിയ മര്യാദവിട്ട പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചവരെ നിറുത്തിവച്ചു.

ബഡ്ജറ്റിലെ അവഗണനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളാണ് ആദ്യം രംഗത്തെത്തിയത്. നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്പീക്കറല്ല എന്നായിരുന്നു സുമിത്രാ മഹാജനു നേരെ ബാനർജി ആക്രോശിച്ചത്. പ്ളക്കാർഡുകളും എംപിമാർ സഭയിൽ ഉയർത്തിക്കാട്ടി. ഇതോടെ ബിജെപി എംപിമാർ ക്ഷുഭിതരായി.

സഭയിൽ അംഗങ്ങള്‍ പ്ളക്കാർഡുകൾ കാട്ടുന്നത് തടയാന്‍ സ്പീക്കർ സുമിത്രാ മഹാജൻ പറഞ്ഞെങ്കിലും തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ആവശ്യം ചെവികൊണ്ടില്ല. ബഹളം നിയന്ത്രണാതീതമായതോടെ സഭ നിറുത്തിവയ്ക്കാൻ സ്പീക്കർ നിർബന്ധിതയാവുകയായിരുന്നു. പിന്നീട് എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

രാജ്യസഭയിലും തൃണമൂൽ എംപിമാർ ബഹളം ഉയർത്തി. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് എംപിമാർ,​ ജനാധിപത്യത്തിനു മേലുള്ള ആക്രമണമാണിതെന്ന് പറ‍ഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :