തിരുവനന്തപുരം|
AISWARYA|
Last Updated:
ചൊവ്വ, 2 ജനുവരി 2018 (08:10 IST)
ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പോയത് പ്രശസ്തിക്കുവേണ്ടിയല്ലെന്ന് ചലച്ചിത്ര താരം മഞ്ജു വാര്യര്‍. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍ സംസാരിക്കവേയാണ് താരം ഇത് വ്യക്തമാക്കിയത്. ‘ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പോയത് പ്രശസ്തിക്കുവേണ്ടിയല്ല, മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ്’ അവര്‍ പറഞ്ഞു.
ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയില്‍ ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങളിലെ മരണപ്പെട്ട ഓരോ ആളുടെ വീടുകളിലും കയറി ഇറങ്ങിയാണ് താരം ദുരന്ത ബാധിതരെ കണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന ഉറപ്പും താരം നാട്ടുകാര്‍ക്ക് നല്‍കി.
സിനിമയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നു.
മൂന്നു സംഘങ്ങളായാണ് അവര്‍ സംസ്ഥാനത്തെ തീരപ്രദശങ്ങൾ സന്ദർശിച്ചത്. തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ഒന്നാമത്തെ സംഘവും തൃശൂർ,മലപ്പുറം ജില്ലകളിൽ രണ്ടാമത്തെ സംഘവും എണാകുളം ,ആലപ്പുഴ ജില്ലകളിൽ മൂന്നാമത്തെ സംഘവുമാണ് സന്ദർശനം നടത്തി.