ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീൻ അംബാസിഡർ; സംഭവത്തിലെ എത്തിര്‍പ്പ് പലസ്തീനെ അറിയിക്കുമെന്ന് ഇന്ത്യ

ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീൻ അംബാസിഡർ; വിമർശനവുമായി ഇന്ത്യ

ഇസ്‌ലാമാബാദ്| AISWARYA| Last Updated: ശനി, 30 ഡിസം‌ബര്‍ 2017 (11:03 IST)
മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദും പാക്കിസ്ഥാനിലെ അംബാസിഡർ വാഹിദ് അബു അലിയും ഒരുമിച്ചു വേദിയില്‍ പങ്കെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഹാഫിസ് സയിദിനൊപ്പം അംബാസിഡർ പ്രത്യക്ഷപ്പെട്ടതിലെ എതിർപ്പ് പലസ്തീനെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.

സയീദിന്റെ രാഷ്ട്രീയ പാർട്ടിയായ ദിഫ ഇ പാക്കിസ്ഥാൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള റാലിയിലാണ് അംബാസിഡർ പങ്കെടുത്തത്. ഇന്ത്യയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന 40 പാർട്ടികളുടെ കൂട്ടായ്മയാണു ദിഫാ ഇ പാക്കിസ്ഥാൻ. യുഎന്നും യുഎസും രാജ്യാന്തര ഭീകരരുടെ പട്ടികയിലുൾപ്പെടുത്തിയ സയീദിനൊപ്പമുള്ള പലസ്തീൻ അംബാസിഡറുടെ സാന്നിധ്യം ഇന്ത്യൻ നേതാക്കളെ ഞെട്ടിച്ചു.
ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീന്‍ അംബാസിഡർ; സംഭവത്തിലെ എത്തിര്‍പ്പ് പലസ്തീനെ അറിയിക്കുമെന്ന് ഇന്ത്യ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :