ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെന്ത് ഉപരാഷ്ട്രപതി; താന്‍ കബളിപ്പിക്കപ്പെട്ട സംഭവം വെളിപ്പെടുത്തി വെങ്കയ്യ നായിഡു

വണ്ണം കുറയ്ക്കാനുള്ള മരുന്ന് വാങ്ങി കഴിച്ച് കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി| AISWARYA| Last Modified ശനി, 30 ഡിസം‌ബര്‍ 2017 (12:25 IST)
വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ വാങ്ങി പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ച് രാജ്യസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ്
അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1000 രൂപ ചെലവാക്കി ഒരു മരുന്ന് വാങ്ങി. ഇത് കഴിച്ചാല്‍ തടി കുറയുമെന്നായിരുന്നു പരസ്യം. എന്നാല്‍ തന്റെ വണ്ണത്തില്‍ യാതൊരുവിധ കുറവും വന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ കബളിക്കപ്പെട്ടു എന്ന് മനസിലായപ്പോള്‍ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് പരാതി നല്‍കി. പരാതി പ്രകാരം അന്വേഷിച്ചപ്പോള്‍ പരസ്യം നല്‍കിയ കമ്പനി ഡല്‍ഹി കേന്ദ്രീകരിച്ചുകൊണ്ടുള്ളതല്ലെന്നും അമേരിക്ക കേന്ദ്രീകരിച്ചുള്ളതാണെന്നും മനസിലായതായും ഉപരാഷ്ട്രപതി പറഞ്ഞു. ഇത്തരം വ്യാജ പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :