ബംഗളുരു|
vishnu|
Last Modified ശനി, 3 ജനുവരി 2015 (08:42 IST)
ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ നൂറു ദിനം തികച്ചു. 2013 നവംബര്‍ അഞ്ചിനായിരുന്നു പിഎസ്എല്‍വി റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിക്കപ്പെട്ടത്. ആദ്യശ്രമത്തില്‍തന്നെ ചൊവ്വ പര്യവേക്ഷണ പേടകത്തെ വിജയത്തിലെത്തിച്ച ഏക രാജ്യമാണ് ഇന്ത്യ.
മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്നാണ് ഔദ്യോഗികമായി ഇതിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്. കൊല്‍ക്കത്തയില്‍ വെച്ചു നടന്ന നൂറാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്. 2014 സെപ്റ്റംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഇതോടെ ചൊവ്വാദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ.
ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.
ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇന്‍ഫ്രാറെഡ് തരംഗങ്ങള്ളുടെ സഹായത്താല്‍ വിവരം ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള ആല്‍ഫാ ഫോട്ടോമീറ്റര്‍,മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ആറുമാസമാണ് ദൌത്യത്തിനുള്ള കാലയളവ്.