മംഗള്‍യാനില്‍നിന്ന്‌ ചൊവ്വയുടെ ആദ്യ വീഡിയോ

മുംബൈ| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (21:14 IST)
ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനില്‍നിന്ന്‌ ആദ്യ വീഡിയോ ലഭിച്ചു. മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തിയ ഉടന്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങിയിരുന്നു. ഇത്‌ ആദ്യമായാണ്‌ മംഗള്‍യാന്‍ വീഡിയോ അയയ്‌ക്കുന്നത്‌.

ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ഭ്രമണമാണ്‌ മംഗള്‍യാന്റെ വീഡിയോ പകര്‍ത്തിയത്‌. ഭൂമിക്ക്‌ ചന്ദ്രന്‍ എന്നത്‌ പോലെയാണ്‌ ചൊവ്വയ്‌ക്ക് ഫേബോസ്‌. കഴിഞ്ഞ നവംബര്‍ 5ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിക്ഷേപിച്ച മംഗള്‍യാന്‍ 300 ദിവസം താണ്ടി സെപ്‌റ്റംബര്‍ 24നാണ്‌ ചൊവ്വയിലെത്തിയത്‌. ഇതോടെ ആദ്യ ചൊവ്വാ ദൗത്യത്തില്‍ വിജയിച്ച രാജ്യമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :