മംഗള്‍യാന്‍ ഇനിയും തുടരും ചൊവ്വയോടൊപ്പം

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (19:37 IST)
ചന്ദ്രനു പുറത്തേക്കുള്ള ഇന്ത്യയുടെ പ്രഥമ ഗോളാന്തര ദൗത്യമായ 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന മംഗള്‍യാന്‍ പ്രതീക്ഷിച്ച ദൌത്യ കാലാവധി കഴിഞ്ഞിട്ടും കുറേനാള്‍ കൂടി പ്രവര്‍ത്തിക്കുമെന്ന് ഏതാണ്ട് ഉറപ്പായില്‍ കാലാവധികഴിഞ്ഞിട്ടും പേടകത്തില്‍ ഇന്ധം ബാക്കിയുള്ളതിനാല്‍ അത് തീരുന്നതുവരെ ദൌത്യം നീട്ടാനാണ് ഐഎസ്ആര്‍ഒ തീരുമാനിച്ചിരിക്കുന്നത്. ആറുമാസമാണ് പ്രതീക്ഷിച്ച ആയുസ്സെങ്കിലും അത് ഇനിയും മാസങ്ങളോളം കാര്യക്ഷമമായിരിക്കും.

ഇപ്പോള്‍ 37 കിലോഗ്രാം ഇന്ധനമിശ്രിതം മംഗള്‍യാനില്‍ ബാക്കിയുണ്ട്. ചൊവ്വയെ ചുറ്റാന്‍ തുടങ്ങിയപ്പോഴുള്ള ആയംകൊണ്ടുതന്നെ ഉപഗ്രഹം സഞ്ചാരംതുടരും. ആവശ്യമായേക്കാവുന്ന പഥം ക്രമപ്പെടുത്തലിനാണ് ഇന്ധനം. അതിനുകഴിയുമെന്നതുകൊണ്ട് മാസങ്ങളോളം ഉപഗ്രഹത്തിന് പ്രവര്‍ത്തിക്കാനാകുമെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറയുന്നത്. ചൊവ്വയിലെ ജീവന്റെ സാധ്യതയായ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം എത്രമാത്രമുണ്ടെന്ന് കണ്ടുപിടിക്കലാണ് പേടകത്തിന്റെ ശ്രമം.

മംഗള്‍യാന്‍ എന്ന് വിളിപ്പേരുള്ള 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍-2013' 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിക്കപ്പെട്ടത്.
2014 സപ്തംബര്‍ 24-ന് രാവിലെയാണ് മംഗള്‍യാനെ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറ്റിയത്. മംഗള്‍യാന്‍ ചൊവ്വയെപ്പറ്റി ഇതിനകം അയച്ച സൂചനകളും ചിത്രങ്ങളും അതിവിശദമായി പഠിച്ചതിനുശേഷം ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.

മംഗള്‍യാന് മുമ്പേ ചിവ്വയെ ചുറ്റാന്‍ ആരംഭിച്ച നാസയുടെ മാവന്‍ പേടകം ചൊവ്വയില്‍ മീഥേന്‍ സാന്നിധ്യം തിരിച്ചറിഞ്ഞതായാണ് വിവരം. മംഗള്‍യാന്‍ പേടകത്തിന്റെ സഹായത്തോടെ ഇന്ത്യ തയ്യാക്കിയിരിക്കുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ചൊവ്വയുടെ വ്യക്തമായ ചിത്രങ്ങള്‍ മംഗള്‍യാനിലെ കളര്‍ക്യാമറ ആറുമാസത്തിനുള്ളില്‍ അയയ്ക്കുകയുണ്ടായി. ചൊവ്വോപരിതലം പ്രതിഫലിപ്പിക്കുന്ന വികിരണങ്ങളുടെ മാപ്പ് തയ്യാറാക്കാനും മംഗള്‍യാന്‍ സഹായിച്ചു. ഉപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും സ്വഭാവം മനസ്സിലാക്കാന്‍ ഇവ ഉപകരിക്കും. മീഥെയ്ന്‍ വാതകം എവിടെയെല്ലാം എത്രമാത്രം ഉണ്ടെന്നും അത് സൂചിപ്പിച്ചേക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :