ചെന്നൈ|
VISHNU.NL|
Last Modified ശനി, 23 ഓഗസ്റ്റ് 2014 (14:46 IST)
ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ വാഹനമായ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ അഥവാ മംഗള്‍യാന്‍ ചൊവ്വയുടെ സമീപത്തെത്താന്‍ ഇനി 33 ദിവസങ്ങള്‍ കൂടി മാത്രം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ഐഎസ്‌ആര്‍ഒ പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം.
കഴിഞ്ഞ നവംബറില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യയുടെ സ്വന്തം വിക്ഷേപണവാഹനമായ പിഎസ്‌എല്‍വി -സി 25 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച് മംഗള്‍യാന്‍ ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 189 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചതായി ഐഎസ്‌ആര്‍ഒ അറിയിച്ചു.
ചൊവ്വയിലേക്ക് വെറും 90 ലക്ഷം കിലോമീറ്ററുകള്‍ മാത്രമാണുള്ളതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ക്രയോജനിക് സാങ്കേതിക വിദ്യ പരിപൂര്‍ണ്ണതയിലെത്താത്തതിനാല്‍ ആറുതവണ ഭൂമിയെ വലംവച്ച് ഡിസംബര്‍ ഒന്നിനാണ് പേടകത്തെ ചൊവ്വായുടെ ഭ്രമണപഥത്തിലേക്ക് അയച്ചത്.
450 കൊടി രൂപ മുതല്‍ മുടക്കിയ പദ്ധതി സെപ്തംബര്‍ 24ന് ചൊവ്വായുടെ ഭ്രമണ പഥത്തിലെത്തുന്നതൊടെ വിജയിക്കും.
തുടര്‍ന്ന് ആറുമാസക്കാലം പേടകത്തേ ഉപയോഗിക്കന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ പ്രതിക്ഷിക്കുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ ചുറ്റിത്തിരിഞ്ഞ് അതിലെ അന്തരീക്ഷത്തേപ്പറ്റിയും മറ്റും മംഗള്‍യാന്‍ പഠിക്കും. ദൌത്യം വിജയകരമായാല്‍ ആദ്യ ദൌത്യത്തില്‍ തന്നെ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വ നേട്ടത്തിനും മംഗള്‍യാന്‍ ഉടമയാകും.