ഐ‌എസ്‌ആര്‍‌ഒ കലക്കി: നേടിത്തന്നത് 326 കോടി രൂപ

ചെന്നൈ| VISHNU.N.L| Last Updated: വ്യാഴം, 10 ജൂലൈ 2014 (10:06 IST)
ഐ‌എസ്‌ആര്‍‌ഒ ഇന്ത്യയുടെ പണം കായ്ക്കുന്ന മരമാകുന്നു. വെറും രണ്ടര വര്‍ഷം കൊണ്ട് ഐ‌എസ്‌ആര്‍‌ഒ ഇന്ത്യക്ക് നേടിത്തന്നത് 326 കോടി രൂപ! കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലെ. സംഗതി സത്യമാണ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിലൂടെയാണ് ഐ‌എസ്‌ആര്‍‌ഒ ഈ നേട്ടം കൈവരിച്ചത്.

2011 മുതല്‍ വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് വിക്ഷേപിച്ച വകയിലാണ് ഇത്രയും തുക രാജ്യത്തിന് നേടിത്തന്നതെന്നാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് ബുധനാഴ്ച ലോക്‌സഭയില്‍ അറിയിച്ചത്

2011-14 സാമ്പത്തിക വര്‍ഷങ്ങളില്‍ 15 വിദേശ ഉപഗ്രഹങ്ങളും 14 തദ്ദേശീയ ഉപഗ്രഹങ്ങളുമാണ് ഇന്ത്യ വിക്ഷേപിച്ചത്. 2020 വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ തയാറാക്കി കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ഈ മാര്‍ച്ച് 31 വരെ ചൊവ്വാദൗത്യത്തിനായി 349.9 കോടി ചിലവിട്ടുവെന്നും അദ്ദേഹം അറിയിച്ചു. 450 കോടിയാണ് ചൊവ്വാദൗത്യത്തിന് മൊത്തം ചിലവ് പ്രതീക്ഷിക്കുന്നത്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :