Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (14:58 IST)
സ്വന്തം പിതാവിനെ വിവാഹം കഴിക്കാൻ വിധിക്കപ്പെട്ട പെൺകുട്ടികളെ കുറിച്ച് അറിയാമോ?. ബംഗ്ലാദേശിലെ 'മണ്ടി' ആദിവാസി പെണ്‍കുട്ടികൾക്കാണിങ്ങനെ ജീവിക്കേണ്ടി വരുന്നത്‍. കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്ന ഈ സംഭവം യഥാർത്ഥത്തിൽ നടക്കുന്നത് തന്നെയാണ്.
ഇത് വിചിത്രമായി തോന്നാം, വിശ്വസിക്കാൻ പ്രയാസമാണ്, പക്ഷേ ഇവിടെ ഒരു പെൺകുട്ടി ബംഗ്ലാദേശിലെ ഈ ഗോത്രത്തിൽ പാരമ്പര്യമനുസരിച്ച് അച്ഛനോടൊപ്പം ഉറങ്ങുന്നു. പെൺകുട്ടികൾ ഇത് ഇഷ്ടപ്പെടുന്നു എന്നല്ല, അവർക്ക് മറ്റ് വഴികളില്ല. ബംഗ്ലാദേശിൽ കൂടുതലായി കാണപ്പെടുന്ന മണ്ഡി ഗോത്രത്തിൽ കാലങ്ങളായി ഒരുമിച്ച് പിന്തുടരുന്ന ഒരു പാരമ്പര്യമാണിത്.
ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ മേഖലയിലുള്ള മാധോപ്പൂര്‍ വനമേഖലയിൽ അധിവസിക്കുന്ന ആദിവാസിഗോത്രമാണ് 'മണ്ടി'. ഇവിടെയുള്ള പെൺകുട്ടികൾ ചെറുപ്രായത്തിൽ തന്നെ അച്ഛനോടൊപ്പം ഉറങ്ങാൻ വിധിക്കപ്പെടുന്നു. വളരെ വിചിത്രവും അമ്പരപ്പിക്കുന്നതുമായ ആചാരം ഇന്നും ഇവർക്കിടയിൽ നിലനില്‍ക്കുന്നു.
സ്വന്തം അച്ഛനെ വിവാഹം കഴിക്കേണ്ടി വന്ന 'ഓരോള' എന്ന യുവതിയാണ് ഈ വിവരങ്ങളെല്ലാം കഴിഞ്ഞ വർഷം സോഷ്യൽ മീഡിയകളിലൂടെ പുറംലോകത്തെ അറിയിച്ചത്. പെൺക്കുട്ടികൾക്ക് ആർക്കും തന്നെ അച്ഛനോടൊപ്പം അന്തിയുറങ്ങാനോ അച്ഛനെ വിവാഹം കഴിക്കാനോ ആഗ്രഹമില്ല, എന്നാൽ, ഇതാണ് ആചാരമെന്ന് പറഞ്ഞ് സ്വന്തം അമ്മ പോലും മക്കളെ ഇതിനായി പ്രേരിപ്പിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.
" ഈ തീരുമാനം അറിഞ്ഞയുടന്‍ ഞാന്‍ ഒളിച്ചോടാനോ ആത്മഹത്യക്കോ ശ്രമിച്ചതാണ്. പക്ഷേ കുടുംബത്തെ ഓർത്ത് അത് ഞാൻ ചെയ്തില്ല. അച്ഛനെ ഭര്‍ത്താവായി കാണുക. അതില്‍പ്പരം ഗതികേട് വേറെ എന്തുണ്ട്.? "- ഓരോള ചോദിക്കുന്നു.
എന്നാൽ, മിഷനറിമാരുടെ പ്രവർത്തനം മൂലം ഇപ്പോൾ ഇവിടങ്ങളിൽ നല്ല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴും മാറ്റങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്നവരും ഉണ്ടെന്നതാണ് വസ്തുത. ഗോത്രപാരമ്പര്യവും ഊരു മുഖ്യന്മാരുടെ ആജ്ഞയും അനുസരിക്കാതെ തരമില്ലല്ലോ. അതനുസരിച്ചില്ലെങ്കിൽ ഗോത്രത്തിനുത്തന്ന അനഭിമതരാകും. പിന്നീട് വരുന്ന ശിക്ഷകൾ കടുത്തതാകും. ഇത് ഭയന്നാണ് ഇപ്പോഴും പെൺകുട്ടികൾ അച്ഛനെ ഭർത്താവായി സ്വീകരിക്കാൻ തയ്യാറാകുന്നത്.
സർക്കാർ ഇടപെട്ട് ചിലതിലെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ,സുരക്ഷയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ സഹായത്തോടെ ഒരു സമിതി (ആച്ചിക് - മാച്ചിക്) ഇപ്പോള്‍ ഇവിടെ നിലവില്‍ വന്നിട്ടുണ്ട്.