ഭര്‍ത്താവ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ശ്രദ്ധിക്കുന്നു; വിവാഹമോചനം തേടി യുവതി

  husband , woman , divorce , വിവാഹം , യുവതി , ഭര്‍ത്താവ് , സിവില്‍ സര്‍വീസ്
ഭോപ്പാല്‍| Last Modified ശനി, 31 ഓഗസ്റ്റ് 2019 (18:25 IST)
ഭര്‍ത്താവ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ശ്രദ്ധ ചെലുത്തിയതോടെ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി യുവതി. മധ്യപ്രദേശിലാണ് സംഭവം. യുവതിയുടെ പരാതി ലഭിച്ചതായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വ്യക്തമാക്കി.

ഭര്‍ത്താവുമായി പിണങ്ങി വീട് വിട്ടിറങ്ങിയ യുവതി വിവാഹമോചനത്തിന് ഒരുങ്ങുകയാണ്. ഇവരുടെ ഭര്‍ത്താവ് ഒരു കോച്ചിംഗ് സെന്റര്‍ നടത്തുകയാണ്.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്‌ക്ക് മുന്‍‌ഗണന നല്‍കുന്ന ഭര്‍ത്താവ് കൂടുതല്‍ സമയവും പഠനത്തിനും വായനയ്‌ക്കുമായി സമയം ചെലവഴിക്കുകയാണ്. തന്റെ കാര്യങ്ങള്‍ അന്വേഷിക്കാനോ അതില്‍ ശ്രദ്ധയൂന്നാനോ അദ്ദേഹം ശ്രമിക്കുന്നില്ല. ഇതിനാലാണ് വിവാഹമോചനം തേടുന്നതെന്ന് യുവതി പറഞ്ഞു.

പിഎച്ച്ഡി ബിരുദധാരിയായ യുവാവ് ഇയാളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചപ്പോള്‍
ധൃതിയില്‍ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :