1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. man ki bath, congress, newdelhi

പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്' നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്

'മന്‍ കി ബാത്'
പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’ പരിപാടി നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയാണ് ‘മന്‍ കി ബാത്’. ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ ആവശ്യം.
 
ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ‘മന്‍ കി ബാത്’ പരിപാടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 
 
ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 8 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ബി ജെ പി അധികാരത്തിലേറിയപ്പോള്‍ തുടങ്ങിയ റേഡിയോ പരിപാടിയാണ് 'മന്‍ കി ബാത്'. ഗ്രാമീണ മേഖലയിലെ ജനങ്ങളുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായിരുന്നു അത്.
About Writer
JOYS JOY