വൈന്‍ ഷോപ്പില്‍ കൊടുക്കുന്ന കറിയുണ്ടല്ലോ, അത് എലിക്കറിയാണ് സൂര്‍ത്തുക്കളേ !

ചെന്നൈ| Last Modified ബുധന്‍, 19 ജൂണ്‍ 2019 (15:56 IST)
തമിഴ്‌നാട്ടില്‍ മുക്കിലും മൂലയിലും വൈന്‍ ഷോപ്പുകള്‍ കാണാം. നമ്മുടേ നാട്ടിലെ ബിവറേജസ് ഷോപ്പുകളുടെ മറ്റൊരു രൂപമാണിത്. എന്നാല്‍ ഇത് എണ്ണത്തില്‍ വളരെക്കൂടുതലാണ്. മാത്രമല്ല, അവിടെനിന്ന് മദ്യം വാങ്ങി അവിടെവച്ചുതന്നെ കുടിച്ച് അവിടെത്തന്നെ വീണുറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെ വൈന്‍ ഷോപ്പുകളുടെ മുന്നില്‍ പതിവാണ്.

വൈന്‍ ഷോപ്പുകളോട് ചേര്‍ന്ന് ചെറിയ ഷെഡ് കെട്ടി ഒരു മിനി ബാര്‍ സെറ്റപ്പ് ഒക്കെ ഉണ്ടാകുന്നതും സാധാരണം. അവിടെയിരുന്ന് മദ്യം കഴിക്കുകയും ചെയ്യാം അവിടത്തെ ആഹാരസാധനങ്ങള്‍ കഴിക്കുകയും ചെയ്യാം.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോയില്‍, തമിഴ്നാട്ടിലെ ഇത്തരം വൈന്‍ ഷോപ്പുകളിലേക്ക് എലികളെ വിതരണം ചെയ്യുന്ന ഒരാളെ കാണാം. അയാള്‍ ചെയ്യുന്നത്, എലികളെ പിടിച്ച് കൊന്ന് തൊലി കളഞ്ഞ് വൈന്‍ ഷോപ്പുകളില്‍ കൊണ്ടുക്കൊടുക്കുകയാണ്. അവര്‍ അത് കറിവച്ച് മദ്യപര്‍ക്ക് വിളമ്പുന്നു.

ചിക്കന്‍ കറിയെന്നും മട്ടന്‍ കറിയെന്നുമൊക്കെയുള്ള പേരില്‍ മദ്യപര്‍ക്ക് മുന്നിലെത്തുന്നത് എലിക്കറിയാണത്രേ. ഈ എലികളെ വിതരണം ചെയ്യുന്നയാള്‍ ധൈര്യപൂര്‍വം ക്യാമറയ്ക്ക് മുന്നില്‍ ചിരിയോടെ നില്‍ക്കുന്നതും നമുക്ക് കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :