Last Modified വെള്ളി, 17 മെയ് 2019 (13:01 IST)
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവന്നെ ആശുപത്രിയിലെത്തിക്കാതെ ബന്ധുക്കൾ കൊണ്ടുപോയത് അമ്പലത്തിലേക്ക്. ഒടുവിൽ നില വഷളായതോടെ ബുധനാഴ്ച 28കാരൻ മരിച്ചു. ജീവരാജ് റാത്തോർ എന്ന യുവാവാണ് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം.
മെയ് പതിമൂന്നിനാണ് യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജീവരാജിനെ പ്രദേശത്തെ തടാകത്തിന് സമീപത്ത് ബോധരഹിതനായ നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ജീവരാജിനെ ആശുപതിരിയിൽ എത്തിക്കുന്നതിന് പകരം ബന്ധുക്കൾ. പ്രദേശത്തെ അമ്പലത്തിലേക്കാണ് കൊണ്ടുപോയത്. അമ്പലത്തിൽ എത്തി പ്രാർത്ഥിച്ചാൽ ജീവരാജിന് അപകടം ഉണ്ടാവില്ല എന്നാണ് ബന്ധുക്കൾ വിശ്വസിച്ചിരുന്നത്.
അമ്പലത്തിൽ വച്ചു ബന്ധുക്കൾ ജീവരാജിനെ ധാരാളം വെള്ളം നിർബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. ഈ വെള്ളം ശരീരത്തിലൂടെ പുറത്തുപോകുമ്പോൾ വിഷം അതിലൂടെ പുറത്തുപോകും എന്നായിരുന്നു ബന്ധുക്കളുടെ വിശ്വാസം. ജീവരാജിന് ബോധം വന്നതോടെ ഇനി പ്രശ്നങ്ങൽ ഒന്നും ഉണ്ടാവില്ല എന്ന് ബന്ധുക്കൾ കരുതി.
എന്നാൽ രണ്ട് ദിവസം മാത്രമാണ് ഈ ആശ്വാസത്തിന് ആയുസുണ്ടായത്. ബുധനാഴ്ചയോടെ സ്ഥിതി വഷളായതിനെ തുടർന്ന് ബന്ധുക്കൾ യുവാവിനെ ആശുപത്രിയിലെത്തിത്തിക്കുകയായിരുന്നു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഡോക്ടർമാർ ജീവരാജിന്റെ മരണം സ്ഥിരീകരിച്ചു.