അനുബന്ധ വാര്ത്തകള്
- കള്ളൻമാർ വെള്ളംകുടിക്കും, കുറ്റവളികൾക്ക് പിന്നാലെ കുതിച്ചുപായാൻ വീണ്ടും ആഡംബര കറിനെ സേനയുടെ ഭാഗമാക്കി ദുബായ് പൊലീസ് !
- 32 മെഗാപിക്സൽ പോപ്പ് അപ്പ് സെൽഫി ക്യാമറ, സ്നാപ്ഡ്രാഗൺ 855 പ്രോസസറിന്റെ കരുത്ത്, വൺപ്ലസ് 7 സീരീസിനെ വെല്ലാൻ എം ഐ K20യുമായി ഷവോമി !
- മോറീസ് ഗ്യാരേജസിന്റെ കരുത്തൻ എസ് യു വി എംജി ഹെക്ടർ ഇന്ത്യയിൽ അവതരിച്ചു, വാഹനത്തെക്കുറിച്ച് കൂടുതൽ അറിയൂ !
- ഓൻലൈൻ വഴി ചാണകവും വാങ്ങാം, ഫ്ലിപ്കാർട്ടിലും ആമസോണിലും ചാണകം വിൽക്കുന്നത് ഓഫർ വിലയിൽ !
- പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റ് ചെയ്ത സി പി എം നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പമ്പിംഗ് സ്റ്റേഷിനിൽ നിന്നും കണ്ടെത്തിയത് അഞ്ച് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാംപസിലേക്കും സമീപത്തെ വീടുകളിലേക്കും വെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ മാവൂർ പമ്പിൻ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത് ആറ് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ. ഇന്നലെയാണ് പമ്പിംഗ് സ്റ്റേഷനകത്ത് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് വനമിത്രം അധികൃതരെത്തി മൂന്ന് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.
പിന്നീട് രണ്ട് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി കട്ടിൽ വിട്ടു. രാത്രി എറെ വൈകിയാണ് മറ്റൊന്നിനെ കൂടി കണ്ടെത്താൻ സാധിച്ചത്. 13ന് രാത്രിയോടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ ജല അതോറിറ്റി അധികൃതർ കണ്ടത്. ഇതോടെ അധികൃതർ വനമിത്രം ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
മാവൂർ പമ്പിംഗ് സ്റ്റേഷൻ കാടുമൂടി കിടക്കുകയാണ്.ഇത് വൃത്തിയാക്കാത്തതാണ് പെരുമ്പാമ്പുകൾ വരാൻ കാരണം എന്ന് ജല അതോറിറ്റി ജീവനക്കാർ തന്നെ പറയുന്നു. പലതവ പമ്പിംഗ് സ്റ്റേഷന് സമീപത്തായി പെരുമ്പാമ്പുകളെ കണ്ടിട്ടുണ്ട് എന്ന് ജീവനക്കാർ വ്യക്താമാക്കുന്നുണ്ട്.