അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (14:32 IST)
പശ്ചിമ ബംഗാളിൽ തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ നടി
പായൽ സർക്കാർ ബിജെപിയിൽ ചേർന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് നടി പാർട്ടിയിൽ ചേർന്നത്.
തെരെഞ്ഞെടുപ്പ് അടുത്തതിനെ തുടർന്ന് പരമാവധി പ്രമുഖരെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും തൃണമൂൽ കോൺഗ്രസും.ഇന്നലെയാണ് യാഷ് ദാസ്‌ഗുപ്‌ത ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം മനോജ് തിവാരിയും മൂന്ന് സിനിമാ താരങ്ങളും തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.