ഇന്ത്യന്‍സേനയുടെ പിന്മാറ്റം; ഇന്ത്യന്‍ സേന നല്‍കിയ യുദ്ധവിമാനങ്ങള്‍ പറത്താനുള്ള കഴിവുള്ള പൈലറ്റുമാര്‍ തങ്ങള്‍ക്കില്ലെന്ന് മാലിദ്വീപ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 മെയ് 2024 (13:42 IST)
ഇന്ത്യന്‍സേനയുടെ പിന്മാറ്റത്തിന് പിന്നാലെ ഇന്ത്യന്‍ സേന നല്‍കിയ യുദ്ധവിമാനങ്ങള്‍ പറത്താനുള്ള കഴിവുള്ള പൈലറ്റുമാര്‍ തങ്ങള്‍ക്കില്ലെന്ന് അറിയിച്ച് മാലിദ്വീപ്. പ്രസിഡന്റ് മുഹമ്മദ് മൊയിസുവിന്റെ ഉത്തരവ് പ്രകാരം 76 ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാലീദ്വീപ് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് പ്രതിരോധമന്ത്രി ഗസന്‍ മൗമൂന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ നല്‍കിയ മൂന്ന് യുദ്ധവിമാനങ്ങള്‍ പറത്താനുള്ള കഴിവുള്ളവര്‍ തങ്ങള്‍ക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മെയ് 11ന് പ്രതിരോധമന്ത്രി വിളിച്ചുചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രണ്ടു ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവുമാണ്. മാലിദ്വീപിന് ഇന്ത്യ നല്‍കിയത്. മാലിദ്വീപിലെ എല്ലാ ഇന്ത്യന്‍ സൈനികരെയും മെയ് 10നുള്ളില്‍ പിന്‍വലിക്കണമെന്നായിരുന്നു പ്രസിഡന്റ് മൊയ്‌സു പറഞ്ഞിരുന്നത്. മൊയ്‌സു അധികാരത്തില്‍ എത്തിയ ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :