മാലി ദ്വീപില്‍ ഗ്ലാമറസായി റിമ കല്ലിങ്കല്‍,ചുവന്ന ബിക്കിനി ഫോട്ടോഷൂട്ട് വൈറല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (09:18 IST)
മാലിദ്വീപ്,സിനിമ താരങ്ങളുടെ പ്രിയപ്പെട്ട ഇടം കടലിന്റെ നീലിമ ആസ്വദിക്കാനായി അവരെപ്പോഴും ഇവിടെയെത്തുന്നു. ഒടുവില്‍ മലയാളികളുടെ പ്രിയതാരമായ റിമ കല്ലിങ്കല്‍ മാലിദ്വീപിലേക്ക് യാത്ര പോയിരിക്കുകയാണ്.

സ്വപ്നയാത്രയ്ക്കിടയില്‍ നീലിമയെ പശ്ചാത്തലമാക്കി പകര്‍ത്തിയ അതിമനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍.
ചുവന്ന ബിക്കിനി ധരിച്ചാണ് നടിയെ കാണാനായത്.
ഗ്ലാമറസ് ലുക്കിലുള്ള റിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞു. വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് റിമയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിന് പുറമേ നൃത്ത രംഗത്തും താരം സജീവമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :