ന്യൂഡല്‍ഹി|
VISHNU N L|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (15:52 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിമാന പദ്ധതിയായ മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍ കോപ്പിയടി വിവാദത്തില്‍. കാമ്പയിന്റെ ലോഗോ സ്വിസ് ബാങ്കിന്റെ പരസ്യത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. വ്യവസായിക ചക്രങ്ങളുമായുള്ള സിംഹവുമായി വന്ന മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വിസ് ബാങ്കിന്റെ പരസ്യം കോപ്പിയടിച്ചതാണ് മേക്ക് ഇന്‍ ഇന്ത്യയിലെ സിംഹമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സോഷ്യല്‍ മീഡിയയും ഇക്കാര്യം ചൂടോടെ ചര്‍ച്ച ചെയ്തു.
അതേസമയം ആരോപണങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. വ്യവസായിക വകുപ്പ് സെക്രട്ടറി അമിതാഭ് കാന്താണ് മേക്ക് ഇന്‍ ഇന്ത്യ ലോഗോയുടെ കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോയിലെ സിംഹം ഊര്‍ജസ്വലനും ശക്തനുമാണ്. എന്നാല്‍ കാന്റോണല്‍ ബാങ്ക് ഓഫ് സൂറിച്ചിലെ സിംഹമാകട്ടെ ആകെ ക്ഷീണിതനായാണ് കാണപ്പെടുന്നത്.
ലോഗോയിലെ ചക്രങ്ങള്‍ അശോക ചക്രമാണെന്നും ഇന്ത്യയുടെ പുരോഗതിയാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തയ്യാറാക്കിയ 30 സമാന ലോഗോകളും പുറത്ത് വിട്ടിട്ടുണ്ട്. 2014 സെപ്തംബര്‍ 25 നാണ് മോദി സര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌ന് തുടക്കമിട്ടത്.