മമ്മൂട്ടി സൈക്കിളുമായി റോഡിലിറങ്ങിയാല്‍.... !

മമ്മൂട്ടി, മോഹന്‍ലാല്‍, അച്ഛാ ദിന്‍, മോഡി, പ്രേമം
Last Modified ചൊവ്വ, 2 ജൂണ്‍ 2015 (15:31 IST)
എല്ലാവര്‍ക്കും ആശങ്കയായിരുന്നു. മമ്മൂട്ടിയെപ്പോലെ ജനകോടികള്‍ ആരാധിക്കുന്ന ഒരു മെഗാസ്റ്റാര്‍ യാതൊരുവിധ സുരക്ഷാസന്നാഹങ്ങളുമില്ലാതെ ഒരു സൈക്കിളുമായി കൊച്ചിയിലെ തിരക്കേറിയ റോഡിലിറങ്ങിയാല്‍ എന്തുസംഭവിക്കും? എന്നാല്‍ എല്ലാവരുടെയും ആശങ്കയും ഭയവും തള്ളിക്കളഞ്ഞ് മമ്മൂട്ടി കൊച്ചിയിലൂടെ സൈക്കിള്‍ ചവിട്ടാന്‍ തയ്യാറായി.

കൊച്ചിയില്‍ ഏറെ തിരക്കുള്ള എം ജി റോഡ്, നോര്‍ത്ത് ഓവര്‍ ബ്രിഡ്ജ്, ബ്രോഡ്‌വേ എന്നിവിടങ്ങളിലൂടെയായിരുന്നു മമ്മൂട്ടി സൈക്കിളില്‍ യാത്ര ചെയ്തത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘അച്ഛാ ദിന്‍’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു മമ്മൂട്ടിയുടെ സൈക്കിള്‍ യാത്ര. മമ്മൂട്ടിയുടെ സൈക്കിള്‍ സവാരി ആരോരുമറിയാതെ ഷൂട്ടിംഗ് ടീം ചിത്രീകരിക്കുകയും ചെയ്തു.

കേരളത്തില്‍ ജീവിക്കുന്ന വടക്കേ ഇന്ത്യക്കാരനായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ദുര്‍ഗാപ്രസാദ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മലയാളികളേക്കാള്‍ മലയാളത്തെ ഇഷ്ടപ്പെടുകയും കേരളത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ദുര്‍ഗാപ്രസാദിന്‍റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് അച്ഛാ ദിന്‍ പറയുന്നത്.

മാ‍നസി ശര്‍മ നായികയാകുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മമ്മൂട്ടിയെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്’ സൂപ്പര്‍ഹിറ്റായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :