മഹാരാഷ്ട്രയില്‍ എന്‍സിപി ഇടക്കാല തെരഞ്ഞെടുപ്പിനൊരുങ്ങുന്നു

മഹാരാഷ്ട്ര, എന്‍സിപി, ശരദ് പവാര്‍
മുംബൈ| VISHNU.NL| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (15:33 IST)
മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വേന്ദ്ര ഫട്നാവിസിന്റെ സര്‍ക്കാര്‍ കൂടുതല്‍ കാലം മുന്നോട്ടു പോകില്ലെന്നും വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍സിപി തയാറാണ് എന്നും ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ എന്നത് എന്‍സിപിയുടെ ഉത്തരവാദിത്തത്തില്‍ പെട്ടതല്ല. ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ടെടുപ്പില്‍ നിന്നു എന്‍സിപി വിട്ടുനില്‍ക്കും. എന്നാല്‍ സര്‍ക്കാറിനെതിരെ വോട്ടുചെയ്യില്ലെന്നും പവാര്‍ വ്യക്തമാക്കി. കഴിഞ്ഞ 12ന് നിയമസഭയില്‍ എന്‍‌സിപി പിന്തുണച്ചതുകൊണ്ടാണ് ഫഡ്നാവിസ് മന്ത്രിസഭ ഭൂരിപക്ഷം ഉറപ്പിച്ചത്.

25 വര്‍ഷം നീണ്ടു നിന്ന് മഹായുതി സഖ്യം അവസാനിപ്പിച്ച് ബിജെപി ഒറ്റയ്ക്ക് മഹാരാഷ്ട്രയില്‍ മത്സരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിക്നു ശേഷം ശിവസേന നീരുപാധിക പിന്തുണ നല്‍കാത്തതിനാല്‍ സഖ്യമുണ്ടാക്കാന്‍ ബിജെപി താല്‍പ്പര്യപ്പെട്ടില്ല. ഇതിനേ തുടര്‍ന്ന് ശിവസേന നിയമ സഭ്യില്‍ പ്രതിപക്ഷത്തിരിക്കുകയാണിപ്പോള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :