ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 15 നവംബര്‍ 2014 (19:10 IST)
സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാന മന്ത്രി മോഡി പ്രഖ്യാപിച്ച സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയില്‍ മുന്‍ കേന്ദ്ര മന്ത്രി ശരദ് പവാര്‍ അംഗമായി. വെള്ളിയാഴ്ചയാണ് ചൂല്‍ കൈയിലെടുത്ത് ശരദ് പവാര്‍ സ്വച്ഛ് ഭാരത് അഭിയാനില്‍ പങ്കാളിയായത്. മകളും എം പിയുമായ സുപ്രിയ സുലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠി എന്നിവരും പവാറിനൊപ്പം ഉണ്ടായിരുന്നു. ബരാമതിയിലെ റോഡ് എന്‍ സി പി നേതാക്കള്‍ വൃത്തിയാക്കി.
സംഭവം വാര്‍ത്തയായതിനു പിന്നാലെ പവാറിനെ അഭിനന്ദിച്ചുകൊണ്ട് മൊഡി ട്വിറ്ററില്‍ പോസ്റ്റ് ഇട്ടു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തിയാണ് ശരദ് പവാര്‍ജിയുടേത്. സ്വച്ഛ് ഭാരത് അഭിയാന് അദ്ദേഹം നല്‍കുന്ന പിന്തുണ വൃത്തിയുള്ള ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കും എന്നാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.
ജി 20 സമ്മേളനത്തിനായി ഓസ്‌ട്രേലിയയിലാണ് പ്രധാനമന്ത്രി ഇപ്പോള്‍. ഡെങ്കുപനി തടയാനായി മഹാരാഷ്ട്രയില്‍ എന്‍ സി പി പ്രവര്‍ത്തകര്‍ ശുചിത്വപരിപാടികള്‍ നടത്തണമെന്ന് പവാര്‍ ഏതാനും ദിവസങ്ങള്‍ മുമ്പ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.