അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (15:59 IST)
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ,ഡോക്‌ടർമാർ എന്നിവരുൾപ്പെട്ട ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കരുതെന്ന് കേന്ദ്രസർക്കാർ. ഇത്തരത്തിൽ ശമ്പളം വെട്ടിക്കുറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്ത് എഴുതുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി.
മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, പി പി ഇ കള്‍ എന്നിവ വാങ്ങുന്നതിന് ചില സ്വകാര്യ ആശുപത്രികള്‍ ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കുന്നതായി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സുപ്രീം കോടതിയില്‍ പറഞ്ഞു.നിര്‍ദേശം ലംഘിക്കുന്ന ആശുപത്രികള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും എന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
സ്വകാര്യ ലാബുകള്‍ക്ക് പണം സര്‍ക്കാര്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കികൂടെ എന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ ഉടൻ തന്നെ സർക്കാർ നിലപാട് അറിയിക്കാമെന്ന്
സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.