മുംബൈയിൽ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (17:08 IST)
മുംബൈയിൽ പൊതിയിടങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ(ബിഎംസി). മാസ്‌ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ഐപിസി സെക്ഷൻ 188 പ്രകാരം കേസെടുക്കെമെന്നും വ്യക്തമാക്കി.
 
തെരുവ്, ആശുപത്രി, ഓഫീസ്, മാര്‍ക്കറ്റ് എന്നിങ്ങനെ എന്ത് ആവശ്യത്തിന് പുറത്തിറങ്ങിയാലും ആളുകൾ നിർബന്ധമായും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.മെഡിക്കൽ സ്റ്റോറിൽ നിന്നുള്ളതോ, വീടുകളിൽ ഉണ്ടാക്കുന്നതോ ആയ മാസ്‌കുകൾ ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു.
വീടുകളിൽ നിന്ന് പുറത്തുപോകുന്നവർ മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബുധനാഴ്ച്ച ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുംബൈ കോർപ്പറേഷന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :