സ്ഫോടനത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഗദ്ചിറോളി| jibin| Last Modified ഞായര്‍, 11 മെയ് 2014 (12:34 IST)
മാവോയിസ്റ്റ് ആക്രമണത്തില്‍ മഹാരാഷ്ട്രയില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു.
ഗദ്ചിറോളി ജില്ലയിലെ മുര്‍മുറി ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയില്‍ മാവോയിസ്റ്റുകാര്‍ കുഴിബോംബ് വെക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം കടന്നു പോകുന്ന സമയത്ത് ബോംബ് പൊട്ടിത്തെറിച്ചാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടത്.

വാഹനത്തില്‍ എത്ര പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. നെരത്തെ ഇവിടെ നടന്ന ആക്രമണങ്ങളില്‍ അഞ്ച് ജവാന്‍മാരടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :