മാനന്തവാടി|
webdunia|
Last Modified വെള്ളി, 25 ഏപ്രില്‍ 2014 (12:04 IST)
മാവോയിസ്റ്റുകള്‍ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയതായി പരാതി. മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പൊലീസുകാരനായ പ്രമോദിനെയാണ് ഭീഷണിപ്പെടുത്തിയത്.
വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെ വീട്ടിലെത്തിയ നാലംഗ സംഘം ജനലിലൂടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പ്രമോദിന്റെ പരാതി. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെ സഹായിക്കുന്ന പ്രമോദ് സൂക്ഷിക്കുക, ഒറ്റുകാരന് ശിക്ഷ മരണമാണ് എന്നും എഴുതി പോസ്റ്ററും വീടിന് പുറത്ത് പതിച്ചിട്ടുണ്ട്.
പ്രമോദിന്റെ ബൈക്ക് തീയിടുകയും സീറ്റുകള്‍ കുത്തിക്കീറുകയും ചെയ്തു. ഉദ്യോഗം രാജിവെച്ച് കൃഷിപ്പണിക്ക് പോയില്ലെങ്കില്‍ കൊന്നുകളയുമെന്ന് പറഞ്ഞതായും പറയുന്നു.
സംഭവത്തില്‍ ജില്ലപൊലീസ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റ്കളെ ചെറുക്കാനുള്ള തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി.