ഇന്ത്യന്‍ നിര്‍മിത മാഗിക്ക് സിംഗപ്പൂരിന്റെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (19:13 IST)
ഇന്ത്യന്‍ നിര്‍മിത മാഗി നൂഡില്‍സില്‍ മായം കലര്‍ന്നിട്ടില്ലെന്ന് സിംഗപ്പൂര്‍. ഇന്ത്യയില്‍ മാഗി ന്യൂഡില്‍സ്‌ വ്യാപകമായി പരിശോധന നടത്തിയ സാഹചര്യത്തിലാണ്‌ സിംഗപ്പൂരും പരിശോധനയ്‌ക്ക് തയ്യാറായത്‌. എന്നാല്‍ പരിശോധനയില്‍ മായം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വില്‍പ്പന തടയേണ്ടതില്ല എന്നാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ തീരുമാനം.

അഗ്രി-ഫുഡ്‌ ആന്‍ഡ്‌ വെറ്റിനറി അതോറിറ്റി ഓഫ്‌ സിംഗപ്പൂര്‍ നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ്‌ സര്‍ക്കാര്‍ തീരുമാനം. മാഗിയില്‍ ഹാനികരമായ രീതിയിലുള്ള പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ മാഗിയുടെ വില്‍പ്പന നിര്‍ത്തിവയ്‌ക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ നിര്‍മിത മാഗി ന്യൂഡില്‍സിന്‌ പിന്നാലെ മറ്റ്‌ രാജ്യങ്ങളില്‍ നിര്‍മിച്ച മാഗി ന്യൂഡില്‍സും ഭക്ഷ്യയോഗ്യമാണെന്ന്‌ സിംഗപ്പൂര്‍ സര്‍ക്കാര്‍ പരിശോധനയില്‍ സ്‌ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :