ഇസ്‌ളാമാബാദ്|
VISHNU N L|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (17:54 IST)
ഇന്ത്യ, പാകിസ്ഥാനേയും ബംഗ്ലാദേശിനേയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി പാക് വിദേശകാര്യ വകുപ്പ്. പാകിസ്‌ഥാനേയും ബംഗ്‌ളാദേശിനെയും തമ്മില്‍ തെറ്റിക്കാനുള്ള വിത്തു പാകുകയാണ് ഇന്ത്യ. തങ്ങളുടെ ഇടയിലുള്ള സാഹോദര്യത്തില്‍ വൈരം വിതയ്‌ക്കാനുള്ള ഇന്ത്യന്‍ശ്രമങ്ങള്‍ വിജയിക്കില്ലെന്നും കിഴക്കന്‍ പാകിസ്‌താനില്‍
ഇന്ത്യ നടത്തുന്ന ഇടപെടല്‍ അന്താരാഷ്‌ട്ര സമൂഹം തിരിച്ചറിയണമെന്നും പാക് വിദേശകാര്യ വക്‌താവ് ക്വാസി ഖലിലുല പറഞ്ഞു.
മതപരമായിട്ടായാലും കോളനിവത്‌ക്കരണത്തിനെതിരേ നടത്തിയ സ്വാതന്ത്ര്യപോരാട്ടത്തിന്റെ കാര്യത്തിലായാലും സഹോദരങ്ങളായ അയല്‍രാജ്യങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ സൃഷ്‌ടിക്കാനാണ് ഇന്ത്യ തുനിയുന്നതെന്നും ഈ നീക്കം വിലപ്പോവില്ലെന്നും പാകിസ്‌താന്‍ വിദേശകാര്യ ഓഫീസ് പറഞ്ഞു. വിദേശരാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ ഇന്ത്യയുടെ നിലപാടാണ് ഇതിലൂടെ വ്യക്‌തമാകുന്നത്. യുഎന്‍ നിയമത്തിന് വിരുദ്ധമായി മറ്റുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ഇന്ത്യന്‍ രാഷ്‌ട്രീയക്കാര്‍ അഭിമാനം കൊള്ളുന്നത് ഖേദകരമായ കാര്യമാണ്- ക്വാസി ഖലിലുല പറയുന്നു.
ബംഗ്‌ളാദേശ് പര്യടനത്തിന്റെ ഭാഗമായി ധാക്കാ സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ നിരന്തരം ശലയം ചെയ്യുകയാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് പാക് വിദേശകാര്യ വകുപ്പ് രംഗത്തെത്തിയത്. 1971 ല്‍ ഇന്ത്യ യുദ്ധത്തടവുകാരായി 90,000 പാകിസ്‌താന്‍ സൈനികരെ പിടച്ച സംഭവത്തെ അനുസ്‌മരിക്കുകയും ചെയ്‌തു.