വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 10 നവംബര്‍ 2020 (07:54 IST)
ഭോപ്പാൽ: മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരെഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. നിലവിൽ 109 സീറ്റുകളുള്ള വിജെപിപിയ്ക് ഭരണം നിലനിർത്താൻ 9 സീറ്റുകളിലെ വിജയം അനിവാര്യമാണ്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാർ വലിയ ഭൂരിപക്ഷത്തിൽ തുടരും എന്നുതന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ. 230 അംഗ നിയമസഭയിൽ കോൺഗ്രസിന് ഇപ്പോൾ 83 എംഎൽഎ മാർ മാത്രമാണ് ഉള്ളത്.
സംസ്ഥാനത്ത് എൻഡിഎ 16 മുതൽ 18 സീറ്റുകളിൽ വരെ ജയിയ്ക്കും എന്നാണ് പ്രവചനം. കോൺഗ്രസ് പത്തുമുതൽ 12 വരെ സീറ്റുകളും, മറ്റുള്ളവാർക്ക് ഒരു സീറ്റുമാണ് സാധ്യത കൽപ്പിയ്ക്കപ്പെടുന്നത്. ഈ വർഷം മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 ഒളം എംഎൽഎമാർ കോൺഗ്രസ്സിൽനിന്നും രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അട്ടിമറിയ്ക്കപ്പെട്ടത്. കഴിഞ്ഞ മാസം ഒരു കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നിരുന്നു.