ബംഗാളില്‍ പാവപ്പെട്ടവര്‍ക്ക് അഞ്ചുരൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

ശ്രീനു എസ്| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (07:32 IST)
ബംഗാളില്‍ പാവപ്പെട്ടവര്‍ക്ക് അഞ്ചുരൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. 'മാ കിച്ചന്‍'പദ്ധതി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയില്‍ അഞ്ചു രൂപയുടെ ഭക്ഷണത്തില്‍ ചോറ്, മുട്ടക്കറി, പരിപ്പ്, പച്ചക്കറികള്‍ എന്നിവയൊക്കെ ഉണ്ട്. ഒരു പ്ലേറ്റ് ചോറിന് 15 രൂപ സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

മുന്‍പ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അമ്മ കിച്ചന്‍ എന്ന പേരില്‍ പദ്ധതി തുടങ്ങിയിരുന്നു. അതിനു സമാനമായ പദ്ധതിയാണ് മമതാ ബാനര്‍ജിയുടെ 'മാ കിച്ചന്‍'. ബംഗാളില്‍ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മമതയുടെ നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :