അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 2884 പേർക്ക് കൊവിഡ്, 24 മണിക്കൂറിനിടെ പരിശോധിച്ചത് 39,463 സാമ്പിളുകൾ
- പ്രസംഗത്തിനിടെ കുഴഞ്ഞുവീണു, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിക്ക് കൊവിഡ്
- സോളാര്‍ ബോട്ടില്‍ വേളിയില്‍ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയത് മുഖ്യമന്ത്രി
- വാട്സാപ്പിനും ഫേസ്ബുക്കിനും സുപ്രീംകോടതിയുടെ നോട്ടീസ്
യുകെയില്‍ നിന്ന് സംസ്ഥാനത്തെത്തിയ രണ്ടുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,50,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,40,859 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9865 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 962 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.