അയാൾ ബലം‌പ്രയോഗിച്ച് എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, അക്ബറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക

Sumeesh| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (14:48 IST)
ഡൽഹി: മി ടുവിൽ ലൈംഗിക ആരോപണത്തെത്തുടർന്ന് കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമായ എം ജെ അക്ബറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അമേരിക്കയിൽ നിന്നുള്ള മാധ്യമ പ്രവർത്തക. നാഷണൽ പബ്ലിക് റേഡിയോ എഡിറ്റർ പല്ലവി ഗൊഗോയ്‌യാണ് അക്ബറിനെതിരെ ഗുരുതര വെളിപെടുത്തൽ നടത്തിയിരിക്കുന്നത്.

ഇരുപത് വർഷങ്ങൾക്ക് മുൻപ് അക്ബർ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ഏഷ്യൻ ഏജിൽ ജോലിചെയ്യുമ്പോൾ
അക്ബർ തന്നെ മാനഭംഗപ്പെടുത്തി എന്ന് പല്ലവി ഒരു അന്താരാഷ്ട്ര മാധ്യമത്തിൽ എഴുതി. അക്ബർ തന്റെ വസ്ത്രങ്ങൾ ബലം പ്രയോഗിച്ച് അഴിച്ചുമാറ്റിയെന്ന് പല്ലവിൽ കുറിപ്പിൽ വ്യക്തമാക്കുന്നു.

അക്ബറിനെക്കുറിച്ചുള്ള ആരോപണങ്ങൾ വായിച്ചപ്പോൾ തലകറങ്ങുന്നതുപോലെ തോന്നി. അരോപണങ്ങൾ വായിച്ച ഉടനെ എന്റെ ദുരനുഭവത്തെക്കുറിച്ചറിയാവുന്ന ഇന്ത്യയിലെ രണ്ട് സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇരുപത് വർഷം മനസിൽ അടക്കിപ്പിടിച്ച കാര്യമാണ് തുറന്നുപറയുന്നത് എന്ന് പല്ലവി കുറിപ്പിൽ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :