സബ്സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി കുറക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (16:06 IST)
കേന്ദ്രസര്‍ക്കാര്‍ സബ്സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് ഒമ്പതായി കുറക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.ഇത് സംബന്ധിച്ച് പെട്രോളിയം മന്ത്രാലയത്തിന് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.കരിഞ്ചന്തയില്‍ എല്‍പിജിയുടെ വിപണനം തടയാനാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്കൂടാതെ ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് 7.2 സിലിണ്ടര്‍ മതിയെന്ന കണക്കെന്നും സിലിണ്ടറുകളുടെ സബ്സിഡി തുകയുടെ ഗുണഭോക്താക്കള്‍ സന്പന്നരാണെന്നുമാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഈ വര്‍ഷം ഗ്യാസിന്റെ സബ്സിഡി ഇനത്തിലുള്ള തുക 30 ശതമാനം വര്‍ദ്ധിച്ച് 60,000 കോടി രൂപയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.നേരത്തെ യുപി എ സര്‍ക്കാറിന്റെ കാലത്ത് സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറുകളുടെ എണ്ണം കുറച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :