എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യം, വിദ്യാർത്ഥികൾ ചെയ്യേണ്ടത് ഇത്രമാത്രം !

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (10:59 IST)
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ കേന്ദ്ര സർക്കാരിന്റെ ഡിജിലോക്കറിലൂടെ ലഭ്യമാക്കി സർക്കാർ. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിയ്ക്കാൻ സാധിയ്ക്കും എന്ന് പരിക്ഷാ കമ്മീഷൻ അറിയിച്ചു. ഡിജി ലോക്കറിൽ ലോഗിൻ ചെയ്ത് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഉപയോഗിയ്ക്കാൻ സാധിയ്കും. സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റല്‍ പതിപ്പ് ലഭ്യമാക്കുന്നത്. ഇതിനായി വിദ്യാർത്ഥികൾ ചെയ്യേണ്ടത് ഇത്രമാത്രം.

https://digilocker.gov.in എന്ന വെബ്സൈറ്റിൽ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച്‌ ഡിജിലോക്കര്‍ അക്കൗണ്ട് ആരംഭിയ്ക്കുക. ലോഗിന്‍ ചെയ്ത ശേഷം 'Get more now' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിൽ 'Education' എന്ന സെക്ഷനില്‍ നിന്നും 'Board of Public Examination Kerala' തെരഞ്ഞെടുക്കുക. തുടര്‍ന്ന് 'Class X School Leaving Certificate' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രാജിസ്റ്റർ നമ്പറും വർഷവും എന്റർ ചെയ്താൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. സംസ്ഥാന ഐടി മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :