പിരിയാന്‍ സാധിക്കില്ല; ട്രെയിന് മുന്നില്‍ ചാടിയ കാമുകന്‍ കൊല്ലപ്പെട്ടു, ശ്രീലങ്കന്‍ സ്വദേശിയായ കാമുകി ഗുരുതരാവസ്ഥയില്‍

പിരിയാന്‍ സാധിക്കില്ല; ട്രെയിന് മുന്നില്‍ ചാടിയ കാമുകന്‍ കൊല്ലപ്പെട്ടു, ശ്രീലങ്കന്‍ സ്വദേശിയായ കാമുകി ഗുരുതരാവസ്ഥയില്‍

 committed suicide , lovers , police , lovers , ശ്രീലങ്ക , ധര്‍മ്മലിംഗം , പൊലീസ് , ആത്മഹത്യ , കാമുകന്‍ , യുവതി
മറയൂര്‍| jibin| Last Modified വ്യാഴം, 15 നവം‌ബര്‍ 2018 (14:00 IST)
ഫേസ്‌ബുക്ക് വഴിയുള്ള പ്രണയം കാമുകന്റെ ജീവനെടുത്തു. തീവണ്ടിക്കു മുന്നില്‍ ചാടിയ പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധര്‍മ്മലിംഗമാണ്(55) മരിച്ചത്. ഖണ്ഡി സ്വദേശിനിയായ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ച രാവിലെയാണ് പൊള്ളാച്ചി ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിനോടു ചേര്‍ന്നുള്ള റെയില്‍‌വെ പാളത്തില്‍ ഇരുവരെയും കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ധര്‍മ്മലിംഗം മരിച്ചതായി കണ്ടെത്തി.

യുവതിയില്‍ നിന്നാണ് കൂടുതല്‍ വിവരം വ്യക്തമായത്. ഫേസ്ബുക്ക് വഴിയാണ് വിവാഹിതനായ ധര്‍മ്മലിംഗവുമായി പരിചയപ്പെട്ടതെന്നും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.


കഴിഞ്ഞ സെപ്റ്റംബറിലാണ് ധര്‍മ്മലിംഗത്തെ കാണാന്‍ യുവതി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ഇരുവരും വിവിധ സ്ഥലങ്ങളില്‍ പോകുകയും ചെയ്‌തു. നവംബര്‍ 15ന് യുവതിയുടെ വിസയുടെ കാലാവധി തീര്‍ന്നതോടെ തിരികെ പോകേണ്ട സാഹചര്യമുണ്ടായി. ഇതോടെയാണ് ഇരുവരും മരിക്കാന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :