പ്രണയദിനം ആഘോഷിക്കാനായി ഗോവയിലെത്തിയ യുവാവും യുവതിയും കടലിൽ മരിച്ച നിലയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (16:11 IST)
പ്രണയദിനം ആഘോഷിക്കാനായി ഗോവയിലെത്തിയ യുവാവും യുവതിയും കടലിൽ മരിച്ച നിലയിൽ. ഉത്തർപ്രദേശ് സ്വദേശികളായ വിഭു ശർമ(27) സുപ്രിയ ദുബെ (26) എന്നിവരാണ് മുങ്ങിമരിച്ചത്. ഗോവയിലെ പാലോലിം ബീച്ചിലായിരുന്നു സംഭവം.

തിങ്കളാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം കടലിലിറങ്ങിയ ഇരുവരും അപകടത്തിൽ പെട്ടെന്നാണ് പോലീസ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ സുപ്രിയയുടെയും തുടർന്ന് നടത്തിയ പരിശോധനയിൽ ഉച്ചയോടെ വിഭു ശർമയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കടലിൽ കുളിക്കുന്നതിനിടെ സുപ്രിയയാകും ആദ്യം മുങ്ങി പോയതെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിൽ യുവാവ് മരണപ്പെട്ടതാകാമെന്നും പോലീസ് പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :