Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (14:10 IST)
മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ത്രിപുര സ്വദേശിയായ അരൂപ് ദേവ് എന്ന 24കാരനാണ് പിടിയിലായത്. കൊല്‍ക്കത്ത സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പശ്ചിമബംഗാള്‍ പോലീസ് ത്രിപുരയില്‍നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയില്‍ ഒരു ഐ ടി സ്ഥാപനത്തില്‍ പഠിക്കവെയാണ് ഇയാള്‍ യുവതിയുമായി അടുക്കുന്നത്.
യുവതി ബന്ധം ഉപേക്ഷിച്ചതും യുവതിയുടെ ബന്ധുക്കള്‍ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുമുള്ള ദേഷ്യം തീര്‍ക്കാന്‍ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിന് പിന്നീട് കൊല്‍ക്കത്തയില്‍ എത്തിച്ച് തെളിവെടുപ്പുനടത്തി.