തിരുവനന്തപുരം|
Last Modified ഞായര്‍, 28 ജൂണ്‍ 2015 (12:23 IST)
വ്യാജ സി.ഡി കള്‍ പിടികൂടുന്നതിന്‍റെ ഭാഗമായി ആന്‍റി പൈറസി സെല്‍ നടത്തിയ വ്യാപകമായ പരിശോധനയില്‍ അഞ്ചു പേരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്
എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
വര്‍ക്കല ആയുര്‍വേദ ആശുപത്രി കവലയ്ക്കടുത്ത് സി.ഡി കട നടത്തുന്ന മോഹനന്‍, തൃശൂര്‍ സ്വദേശി സതീശ്,
പയ്യോളി സ്വദേശി സുലൈമാന്‍, കൊയിലാണ്ടിസ്വദേശി ശ്രീനിവാസന്‍ എന്നിവരാണു റെയ്ഡില്‍ വലയിലായത്. ബാലുശേരി ഹമീദില്‍ നിന്ന് പതിനായിരത്തോളം വ്യാജ സി.ഡി കളാണു പിടിച്ചെടുത്തത്.
ഇവരില്‍ നിന്ന് ഏറ്റവുംപ്ഉതിയ സിനിമകളുടെ വ്യാജ സി.ഡികളും അശ്ലീല ക്ലിപ്പിംഗുകളും ഹാര്‍ഡ് ഡിസ്കുകളും കമ്പ്യൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. ആന്‍റി പൈറസി സെല്‍ പൊലീസ് സൂപ്രണ്ട് രാജ്‍പല്‍ മീണയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ സൂചന നല്‍കി.